പുത്തൻകുരിശ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കടന്നതിൽ പ്രതിഷേധം
1579639
Tuesday, July 29, 2025 3:34 AM IST
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലും സെമിത്തേരിയിലും സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കടന്നു നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി.
കർക്കടകം 15 പെരുന്നാളിനോട് അനുബന്ധിച്ചു പള്ളിയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനും മനപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിനും മതസ്പർദ്ധ ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢശ്രമമാണിതെന്നും വികാരി ഫാ. ജിത്തു മാത്യു അറിയിച്ചു.
കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് യോഗം പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഫാ. ജോസ് തോമസ് പൂവത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്ലാഡ്സൻ ചാക്കോ കുഴിവേലിൽ, മാർട്ടിൻ കണ്ണേത്ത്, ചെറിയാൻ വർഗീസ്, ജിമ്മി മൊതാൽ, ജെയ്സൺ പീറ്റർ, പേൾ കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു.