ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
1579638
Tuesday, July 29, 2025 3:34 AM IST
പിറവം: കക്കാട് റോഡിൽ ജെഎംപി മെഡിക്കൽ സെന്ററിന് മുന്നിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കക്കാട് വെട്ടുപാറയ്ക്കൽ സുബ്രഹ്മണ്യൻ ആചാരി (55), നെച്ചൂർ അല്ലൂർപറമ്പിൽ വിഷ്ണു വിജയൻ (23), നെച്ചൂർ പെരുമ്പള്ളിൽ ശ്രീക്കുട്ടൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. ഉടനെതന്നെ തൊട്ടുടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സുബ്രഹ്മണ്യൻ ആചാരിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കണ്ണിന് പരിക്കേറ്റ ശ്രീക്കുട്ടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീക്കുട്ടനൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണുവിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല.
പിറവം മാർക്കറ്റിൽ കച്ചവടം നടത്തുന്ന സുബ്രഹ്മണ്യൻ വീട്ടിലേക്ക് പോകുംവഴി എതിരെ പിറവത്തിന് വരുകയായിരുന്ന യുവാക്കളുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.