അക്കാദമിക വർഷത്തിന് തുടക്കമായി
1579635
Tuesday, July 29, 2025 3:34 AM IST
മൂവാറ്റുപുഴ: നിർമല സിവിൽ സർവീസ് അക്കാദമിയുടെ 2025-26 അക്കാദമിക വർഷത്തിന് തുടക്കമായി. നിർമല കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോട്ടയം ജില്ലാ പോലീസ് മേധാവിയും കോളജ് പൂർവ വിദ്യാർഥിയുമായ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർഥികൾ കഠിനാധ്വാനത്തിലൂടെ തിവ്രപരിശ്രമം നടത്തി ആഗ്രഹം നേടിയെടുക്കണമെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾക്കായുള്ള കിഡ്സ്, ഫണ്ടമെന്റൽസ്, കോളജ് വിദ്യാർഥികൾക്കായി ഫൗണ്ടേഷൻ, റെഗുലർ എന്നീ ബാച്ചുകളുടെ ക്ലാസുകൾക്കാണ് തുടക്കമിട്ടത്. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കോതമംഗലം രൂപത വികാരി ജനറാളും കോളജ് മാനേജറുമായ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, കോളജ് ഓട്ടോണോമസ് ഡയറക്ടർ കെ.വി തോമസ്, സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററും കോളജ് ബർസാറുമായ ഫാ. പോൾ കളത്തൂർ, റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ജി.ആർ. ശ്രീജ, ഹനാ ഫാത്തിമ, ജോർജിൻ ബോബൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.