വിദ്യാര്‍ഥികളെ അവാര്‍ഡ് നല്കി ആദരിച്ചു
1579423
Monday, July 28, 2025 4:53 AM IST
മൂവാറ്റുപുഴ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്കി ആദരിച്ചു.
മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മൂവാറ്റുപുഴ എംഎസിടി ആന്‍ഡ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ടി.കെ. വേണുഗോപാലന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ഗോപന്, മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് സെക്രട്ടറി എ.കെ. ശ്രീകാന്ത്, കെഎസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി. രാജപ്പന്, വി.ജി. മൈക്കിള്‍, കെ.എം. ജോസഫ്, എ.പി. സുനില്‍, റെജി പ്ലാച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.