കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം കത്തുന്നു
1579899
Wednesday, July 30, 2025 4:24 AM IST
കൊച്ചി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിൽ വ്യാപക പ്രതിഷേധം. എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധം പന്തം കൊളത്തി പ്രകടനത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന സമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു . വികാരിഫാ. ജോൺ പൈനുങ്കൽ, ഫാ. ടോജോ വാഴയിൽ , ഫാ. ജോൺ മണവാളൻ , ടി.എം. സക്കീർ ഹുസൈൻ, പി.വി. ജോസ് , എസ്.ബി. ചന്ദ്രശേഖര വാര്യർ, കുര്യാക്കോസ് നെല്ലിശേരി , ജോയ് നെടുങ്ങാടൻ, സാന്റോ പാനികുളം തുടങ്ങി യവർ പ്രസംഗിച്ചു.
പറവൂരിൽ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. ടി.ആർ.ബോസ് അധ്യക്ഷനായി. കെആർഎൽസിസി സെക്രട്ടറി ജനറൽ ഫാ. ജിജു അറക്കത്തറ, സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ, പി.എസ്. ഷൈല, കെ.എ. വിദ്യാനന്ദൻ, അഡ്വ. റാഫേൽ ആന്റണി, ടി.എസ്. രാജൻ, പി.പി. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
കറുകുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സി.പി. സെബാസ്റ്റ്യൻ, കെ.പി. പോളി, ജോണി പള്ളിപ്പാടൻ, കെ.പി. ബാബു, എ.ഡി. പോളി, റോയ് ഗോപുരത്തിങ്കൽ, ജോജി കല്ലുക്കാരൻ , മേരി പൈലി, ജിജോ പോൾ, മിനി ഡേവിസ്, എം.ടി. ജോസ്, ഡൈമീസ് വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
കാക്കനാട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ സമാപിച്ചു. റാഷിദ് ഉള്ളംപിള്ളി, സേവ്യർ തായങ്കരി, കെ.എം. ഉമ്മർ, സി.സി.വിജു, ടി.ടി. ബാബു, അജിത തങ്കപ്പൻ, എം.എം. ഹാരിസ്, ഹസീന ഉമ്മർ, സതീശൻ തുതിയൂർ, പുരുഷോത്തമൻ, പി.എസ്. സുജിത്, ഷുക്കൂർ പള്ളിപ്പറമ്പ്, അലി ഷാന തുടങ്ങിയവർ പ്രസംഗിച്ചു.
പറവൂർ ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കറുത്ത തുണികൊണ്ട് വാമൂടിക്കെട്ടി ഇടവക ജനങ്ങൾ ഒന്നാകെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫാ.അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്റ്റർ ജൂബി എന്നിവർ സംസാരിച്ചു.
ആലുവയിൽ കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ കൂട്ടായ്മ ഐഎൻടിയുസി ദേശീയ നിർവാഹക സമിതിയംഗം വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് വെള്ളറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.ടൗൺ മണ്ഡലം പ്രസിഡന്റ് ജോൺസൺ ചൂരമന അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ, ആർ.കെ. സുരേഷ് ബാബു, സി. വിനോദ്, ആന്റണി ആശാംപറമ്പിൽ, കെ. കേശവൻ, പി.എം. ബോബൻ, ജിൻസൺ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അനിൽ ഏലിയാസ് അനിരുദ്ധൻ , ത്രേസ്യാമ്മ, ഉഷാ ലക്ഷ്മണൻ ശശികുമാർ, രഞ്ജിത്ത് മാത്യു, പി.കെ. ഉല്ലാസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നവും ഐക്യദാർഢ്യ സദസും നടത്തി. അൻവർ സാദത്ത് എംഎൽഎ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ,ഫാ. ജോസ് ചോലിക്കര, ബാബു പുത്തനങ്ങാടി,വി.പി. ജോർജ്, ലത്തീഫ് പുഴിത്തറ, ഫാ. ജെറിൻ കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.