പ്രതിഷേധ കടല്‍ ഓഗസ്റ്റ് രണ്ടിന്
1580065
Thursday, July 31, 2025 4:46 AM IST
കിഴക്കമ്പലം: കിഴക്കന്പലം പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചതിനെതിരെ ട്വന്റി 20യുടെ പ്രതിഷേധ കടല്‍ ഓഗസ്റ്റ് രണ്ടിന്. കിഴക്കമ്പലം-പോഞ്ഞാശേരി പഡബ്ല്യുഡി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് എത്തിയവർക്കു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത ദളിത് യുവതിയായ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനേയും ദളിത് യുവാവായ ട്വന്റി 20 പ്രവര്ത്തകന് സനീഷിനേയുമാണ് ക്രൂരമായി അക്രമിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് ട്വന്റി 20യുടെ പ്രതിഷേധ കടല്‍ ശനിയാഴ്ച വൈകിട്ട് 5.30യ്ക്ക് വിലങ്ങ് കോളനിപ്പടിയില്‍ നടക്കും.
കോണ്‍ഗ്രസും കമ്യൂണിസ്റ്റും ദളിതരെ തുടർച്ചയായി ആക്രമിക്കുകയാണെന്ന് ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ് പത്രപ്രസ്താവനയിൽ പറത്തു.