വരാപ്പുഴ അതിരൂപത പ്രതിഷേധ ധര്‍ണ നടത്തി
1580058
Thursday, July 31, 2025 4:46 AM IST
കൊച്ചി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അന്യായമായി തുറങ്കിലടച്ചതില്‍ പ്രതിഷേധിച്ച് കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ധര്‍ണ കെആര്‍എല്‍സിബിസി യുവജന കമ്മീഷന് സെക്രട്ടറി ഫാ.അനൂപ് കളത്തിത്തറ ഉദ്ഘാടനം ചെയ്തു.
ബൈബിളും ഭരണഘടനയുടെ ആമുഖവും ഉയര്‍ത്തി ആയിരുന്നു പ്രതിഷേധം. കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെന്സണ് ആല്‍ബി തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധവുമായി എകെസിസിയും
തൃപ്പൂണിത്തുറ: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതേതര ഇന്ത്യക്ക് നാണക്കേടാണെന്ന് എകെസിസി തൃപ്പൂണിത്തുറ ഫോറോന യോഗംഅഭിപ്രായപ്പെട്ടു.
ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. എകെസിസി ഫോറോന പ്രസിഡന്റ് സെജോ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് അമ്പലത്തിങ്കൽ, എ.വി. ഫ്രാൻസിസ്, ജയ്മോൻ തോട്ടുപുറം, മേഴ്സി, ഷൈജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.