സ്കൂളിലും വ്യാപാര സ്ഥാപനത്തിലും മോഷണം
1580074
Thursday, July 31, 2025 5:00 AM IST
കോതമംഗലം: സ്കൂളിലും വ്യാപാര സ്ഥാപനത്തിലും മോഷണം. രാമല്ലൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂൾ, സമീപത്തുള്ള പിഎംഎ പച്ചക്കറിക്കട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്കൂൾ ഓഫീസിന്റെ വാതിൽ തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചതിനാൽ വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് 2,000 രൂപയും നിരവധി സിഗരറ്റ് പാക്കറ്റുകളും കവർന്നു. എണ്ണയും മറ്റ് പലചരക്ക് സാധനങ്ങളും കൊണ്ടുപോകാനായി ചാക്കിലാക്കി വച്ചെങ്കിലും കൊണ്ടുപോകാൻ സാധിച്ചില്ല. പച്ചക്കറിക്കടയിലെ രണ്ടു സിസി ടിവി കാമറകളിൽ ഒന്ന് മോഷ്ടാവ് പേപ്പർ വച്ച് മറച്ചെങ്കിലും രണ്ടാമത്തേതിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.
മേഖലയിൽ മോഷണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് കൂടുതൽ കർശനമാക്കാൻ നിർദേശം നൽകിയതായി സ്ഥാപനങ്ങൾ സന്ദർശിച്ച ആന്റണി ജോണ് എംഎൽഎ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ അംഗം റോണി മാത്യു, സ്കൂൾ മുൻ പിടിഎ പ്രസിഡന്റ് സോണി മാത്യു എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.