വൈപ്പിന്‍-പറവൂര്‍-ഇടപ്പള്ളി മേഖലയിൽ നാളെ സ്വകാര്യബസുകള്‍ പണിമുടക്കും
1580062
Thursday, July 31, 2025 4:46 AM IST
വൈപ്പിന്‍: വൈപ്പിന്‍-പറവൂര്‍-ഇടപ്പള്ളി മേഖലയില്‍ നാളെ സ്വകാര്യബസുകള്‍ സൂചനാപണിമുടക്ക് നടത്തും. ഗോശ്രീസമാന്തരപാലം അടച്ചിട്ടതിനെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുക,കൊടുങ്ങല്ലൂര്‍ മുതല്‍ ഇടപ്പള്ളി വരെ ദേശീയ പാത 66ലെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക് ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.
ഗോശ്രീ സാമാന്തരപാലം അടച്ചിട്ടിരിക്കുന്നതിനാല്‍ ബസുകള്‍ക്കു സമയ ക്ലിപ്തത പാലിക്കാന്‍ കഴിയുന്നില്ല. സാമ്പത്തിക നഷ്ടവും നേരിടുകയാണത്രേ. ദേശീയപാത അറ്റകുറ്റപണി അനന്തമായി നീളുകയാണ്.
ഇതേക്കുറിച്ചു അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു ബസ് ഉടമസംഘം പ്രതിനിധികളായ പി.കെ.ലെനിന്,കെ.എന്‍.ജോഷി, അയൂബ്ഖാന്, തൊഴിലാളിയൂണിയന്‍ നേതാക്കളായ പറവൂര്‍ ആന്റണി, കെ. അജയകുമാര്‍,കെ.ഡി.സിനോജ്, എം.ജെ. രാജു എന്നിവര്‍ പറഞ്ഞു.
ഓഗസ്റ്റ് ഏഴു മുതല്‍ അനിശ്ചിതകാലത്തേക്കു ഗോശ്രീബസുകള് എറണാകുളത്തേക്കു പോകാതെ വൈപ്പിനില്‍ മാത്രം സര്‍വീസ് നടത്തും. മൂത്തകുന്നം പറവൂര്‍ ഇടപ്പള്ളി മേഖലയില്‍ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവെക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.