ബസ് എപ്പോള്‍ വരും? കെഎസ്ആര്‍ടിസിയില്‍ വിളിക്കാന്‍ ഇനി മൊബൈൽ നമ്പര്‍
1580084
Thursday, July 31, 2025 5:18 AM IST
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളുടെ സമയവും, വരവും പോക്കുമടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ ഇനിമുതല്‍ പുതിയ ബൊബൈല്‍ നമ്പര്‍.
ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സജ്ജീകരണം. ഇതിന്റെ ഭാഗമായി ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ എല്ലാ സ്റ്റേഷന് ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നിലവില്‍ വന്നു.
നിലവിലെ ലാന്‍ഡ് ഫോണ്‍ സംവിധാനം പല സ്ഥലങ്ങളിലും തകരാറിലായതോടെ അന്വേഷണങ്ങള്‍ക്ക് ഡിപ്പോകളില്‍ നേരിട്ട് എത്തേണ്ട അവസ്ഥയായിരുന്നു. ലാന്‍ഡ് ഫോണ്‍ സംവിധാനത്തിലൂടെ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതികളും വ്യാപകമായിരുന്നു. ഇതോടെയാണ് മൊബൈല്‍ സംവിധാനത്തിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചുവടുമാറ്റം.
പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയെപ്പറ്റിയും വിവരങ്ങൾ തേടാം.
ജില്ലയിലെ കെഎസ്ആര്‍ടിസി സ്റ്റേഷനുകളിലെ മൊബൈല്‍ നമ്പറുകള്‍
ആലുവ
9188933776
അങ്കമാലി
9188933778
എറണാകുളം
9188933779
എറണാകുളം ബോട്ട്ജെട്ടി
9188933780
വൈറ്റില
9188933781
കൂത്താട്ടുകുളം
9188933782
കോതമംഗലം
9188933783
കോതമംഗലം മുനി. സ്റ്റാന്‍ഡ്
9188933784
മൂവാറ്റുപുഴ
9188933785
നോര്‍ത്ത് പറവൂര്‍
9188933787
പെരുമ്പാവൂര്‍
9188933788
പിറവം
9188933790