സ്ഥാനാരോഹണം
1580079
Thursday, July 31, 2025 5:18 AM IST
കല്ലൂർക്കാട്: ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കല്ലൂർകാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ലയണ്‍സ് ഇന്റർനാഷണൽ റീജണൽ കോ-ഓർഡിനേറ്റർ പ്രഫ. സാംസണ് തോമസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.