ആയുർവേദ മെഡിക്കൽ ക്യാന്പ്
1580075
Thursday, July 31, 2025 5:00 AM IST
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും ആറൂർ മീൻകുന്നം പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ മീൻകുന്നം സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുനിത വിനോദ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ വിഷ്ണു ബാബു അധ്യക്ഷത വഹിച്ചു.
ആരോഗ്യ പരിരക്ഷയെക്കുറിച്ചും ആയുർവേദ ചികിത്സാവിധിയെക്കുറിച്ചും ഡോ. ജയറാണി ക്ലാസ് നയിച്ചു. ജാൻസി മാത്യു, സാബു പൊതൂർ, ജിജു ഓണാട്ട്, എം.ടി എമ്മാനുവൽ, ജോഷി തോട്ടുപുറം, ഡേവിസ് പാലാട്ടി, എൽബി ജിബിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രോഗീപരിശോധനയും മരുന്ന് വിതരണവും നടന്നു.