പോർച്ചിൽ കിടന്ന കാർ കത്തിനശിച്ച നിലയിൽ
1579919
Wednesday, July 30, 2025 4:47 AM IST
പള്ളുരുത്തി: പള്ളുരുത്തിയിൽ പോർച്ചിൽ കിടന്ന കാറിന് തീപിടിച്ചു. പള്ളുരുത്തി നാല്പതടി റോഡിൽ പനക്കൽ വീട്ടിൽ ആന്റണിയുടെ ഫോർഡ് ഫിഗോ കാറാണ് കത്തിനശിച്ചത്. കാർ ഓടിയെത്തിയ ശേഷം പോർച്ചിൽ നിർത്തി ആൾ വീടിനുള്ളിലേക്ക് കയറിയ ഉടനെയാണ് തീപിടിച്ചത്. കാറും പോർച്ചും പൂർണമായും കത്തിനശിച്ചു.
വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറും ബാറ്ററിയും സമീപം വഴിയരികിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയുടെ കേബിളുകളും കത്തിനശിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തിയണച്ചത്.