ജല വിതരണ പൈപ്പ് പൊട്ടി; യാത്ര ദുരിതത്തിൽ
1579905
Wednesday, July 30, 2025 4:36 AM IST
മൂവാറ്റുപുഴ: കാവുംപടി റോഡിൽ വീണ്ടും ജല വിതരണ പൈപ്പ് പൊട്ടി. കച്ചേരിത്താഴം കാവുംപടി റോഡിൽ ഇന്നലെ പുലർച്ചെയാണ് ഉഗ്രശബ്ദത്തോടെ ജല അഥോറിറ്റിയുടെ പ്രധാന പൈപ്പ് തകർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായത്.
കഴിഞ്ഞ ഒരുമാസത്തിനിടെ കാവുംപടി റോഡിൽ ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത് നിരവധി തവണയാണ്. മൂവാറ്റുപുഴ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിലാണ് ഇന്നലെ പൈപ്പ് പൊട്ടി വെള്ളം പാഴായത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡും തകർന്നു.
നഗരവികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാവുംപടി റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പൈപ്പ് തകർന്ന് വെള്ളം റോഡിലൂടെ ഒഴുകിയത് മൂലം കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ദുരിതത്തിലായി. പൈപ്പ് പൊട്ടൽ മൂലം റോഡ് തകർന്ന് സഞ്ചായയോഗ്യമല്ലാതായിരിക്കുകയാണ്.