ബാങ്ക് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസ്: 1.05 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
1579656
Tuesday, July 29, 2025 3:35 AM IST
മൂവാറ്റുപുഴ: സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ 1.05 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് മൂവാറ്റുപുഴ കോടതി.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി സ്വദേശി താണിച്ചുവട്ടിൽ ഷിയാസ് (40) മരിച്ച കേസിലാണ് മൂവാറ്റുപുഴ എംഎസിടി കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ഇൻഷ്വറൻസ് കന്പനിയോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 2023 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിക്ക് സമീപം താണിച്ചുവട് റോഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിയാസിന്റെ മേൽ പിന്നോട്ടെടുത്ത ലോറി കയറുകയായിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.