പെട്രോൾ പമ്പിലേക്ക് കാർ ഇടിച്ചുകയറി
1579429
Monday, July 28, 2025 5:05 AM IST
അരൂർ: അരൂർ പെട്രോൾ പമ്പിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുകയറി രണ്ടു ജീവനക്കാർക്കും കാർ ഡ്രൈവർക്കും പരിക്ക്. പെട്രോൾ ബൂത്ത് പൂർണമായും തകർന്നു.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ജീവനക്കാരായ തൈക്കാട്ടുശേരി സ്വദേശിനി നൈസി (40 ) നേപ്പാൾ സ്വദേശി ദുർഗഗിരി ( 42 )എന്നിവർക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
നൈസിയുടെ തലയ്ക്കും ദുർഗഗിരിയുടെ വാരിയെല്ലിനും പൊട്ടലുണ്ട്. ഇവരെ വിവിഎസ് ലേക്ഷോർ ആശുപത്രിയിലും നിസാര പരിക്കേറ്റ കാർ ഡ്രൈവറെ എറണാകുളം ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു.