സാന്ത്വനം പദ്ധതിക്ക് വാഹനം നൽകി പ്രവാസി മലയാളി
1579422
Monday, July 28, 2025 4:53 AM IST
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വനം പദ്ധതിയിലേക്ക് മാരുതി ഇക്കോ വാഹനം നൽകി പ്രവാസി മലയാളി. ഖത്തറിൽ കോൺട്രാക്ടറായ ആവോലി കൊച്ചുമുട്ടം മർഫി സ്കറിയയാണ് ട്രസ്റ്റിന്റെ സാന്ത്വനം പദ്ധതിയുടെ ഉപയോഗത്തിനായി വാഹനം സൗജന്യമായി നൽകുന്നത്.
വാഴക്കുളത്തും സമീപപ്രദേശങ്ങളിലും കാൻസർ, കിഡ്നി രോഗം ഉൾപ്പെടെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെയും പ്രായധിക്യത്താൽ പ്രയാസമനുഭവിക്കുന്നവരുടെയും വീടുകളിൽ എത്തി അവർക്കു പിന്തുണയും ചികിത്സാ, പരിചരണവും കൗൺസിലിംഗും നൽകുവാൻ ഉദ്ദേശിച്ചുള്ളതാണ് സാന്ത്വനം പദ്ധതി. വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ചെയർമാൻ സിജു സെബാസ്റ്റ്യൻ വാഹനത്തിന്റെ തുക ഏറ്റുവാങ്ങി.
ട്രസ്റ്റ് സെക്രട്ടറി ജോണി മെതിപ്പാറ, മാത്യൂസ് നമ്പേലി, സോണി ജെയിംസ്, സാജു ടി. ജോസ്, പ്രഫ. ജോസ് അഗസ്റ്റിൻ, തോമസ് വർഗീസ്, ജിജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.