മദ്യലഹരിയിൽ വെട്ടും കുത്തും; രണ്ടുപേർക്ക് പരിക്കേറ്റു
1579426
Monday, July 28, 2025 5:05 AM IST
പിറവം: ഒരുമിച്ചു മദ്യപിച്ചവർ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ വൈകുന്നേരം പിറവം പഴയ പെട്രോൾ പമ്പിനു സമീപമുള്ള വീട്ടിലായിരുന്നു സംഭവം. വീട്ടുടമയുടെ സുഹൃത്തുക്കളായ പ്ലാക്കാട്ടുകുഴിയിൽ സുമീഷ് (28)നും, പ്ലാവിടയിൽ സജീവിനു (47)മാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്നു ഇവരുടെ വെട്ടും കുത്തും.
സുമീഷിനാണ് ആദ്യം വെട്ടേറ്റത്. ഇയാളുടെ തലയിൽ 11 സ്റ്റിച്ചുണ്ട്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മുറിവുകൾ തുന്നിക്കെട്ടിയ സുമീഷ് സുഹൃത്തുക്കളുമായെത്തി സജീവിനോട് പകരം വീട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ രണ്ട് പേർക്കെതിരെയും പിറവം പോലീസ് കേസെടുത്തിട്ടുണ്ട്.