ചൊവ്വര ഗവ. എച്ച്എസ്എസിൽ ‘മിൽമ ഷോപ്പി’ തുടങ്ങി
1579646
Tuesday, July 29, 2025 3:35 AM IST
കാലടി: ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘മിൽമ ഷോപ്പി’ ആരംഭിച്ചു. മിൽമ @സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഹരി ഉത്പന്നങ്ങളോട് വിട പറയുക എന്ന ലക്ഷ്യത്തോടെയാണ് ‘മിൽമ ഷോപ്പി’ സ്കൂളുകളിൽ ആരംഭിക്കുന്നത്. വിവിധയിനം പേടകൾ, കേക്കുകൾ, വിവിധയിനം ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, കുൽഫി, സിപ്പപ്പ് എന്നിവ വിദ്യാർത്ഥികൾക്ക് ഇവിടെനിന്നും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ വത്സലൻ പിള്ള ആദ്യ വില്പന നടത്തി. പിടിഎ പ്രസിഡന്റ് വിപിൻദാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദിൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. ജോമി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ഷബീറലി, മിൽമ എറണാകുളം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡംഗം കെ.സി. മാർട്ടിൻ, മെമ്പർ. കെ.പി. സുകുമാരൻ, പ്രിൻസിപ്പൽ എം.എ. ശ്രീകുമാർ, പ്രധാനാധ്യാപിക എ.എസ്. ഷീല തുടങ്ങിയവർ പ്രസംഗിച്ചു.