കേരള പോലീസ് അസോ. തെരഞ്ഞെടുപ്പ്: ഔദ്യോഗിക വിഭാഗത്തിന് വിജയം
1579642
Tuesday, July 29, 2025 3:34 AM IST
കൊച്ചി: കേരള പോലീസ് അസോസിയേഷന് (കെപിഎ) കൊച്ചി സിറ്റി ജില്ലാ കമ്മിറ്റി യൂണിറ്റ് തല തെരഞ്ഞെടുപ്പില്‍ നിലവിലെ ഭാരവാഹികള്‍ നേതൃത്വം നല്കുന്ന ഔദ്യോഗിക വിഭാഗത്തിന് വന്‍ വിജയം. ആകെയുള്ള 82ല്‍ 77 സീറ്റിലും നിലവിലെ ഭരണസമിതി നേതൃത്വം നല്കുന്ന ഔദ്യോഗികവിഭാഗം പ്രതിനിധികള്‍ വിജയിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരം നടന്ന 19ല്‍ 14 സീറ്റിലും ഔദ്യോഗിക വിഭാഗം പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ആകെയുള്ള 82 സീറ്റുകളില്‍ 63 എണ്ണത്തിലും ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള ഔദ്യോഗിക വിഭാഗം പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലെ എല്ലാ ജില്ലാ ഭാരവാഹികളും വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ ജില്ലാ ഭാരവാഹികളായ കെ.ടി. ദീപു-പ്രസിഡന്റ്, വിനോദ് പി. വര്‍ഗീസ്-സെക്രട്ടറി, പി.പി.വിനീഷ് -വൈസ് പ്രസിഡന്റ്, പി.പി. നിഷാന്ത് -ജോയിന്റ് സെക്രട്ടറി, വരുണ്‍ കൃഷ്ണ-ട്രഷറര്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.