ബേസ്ബോൾ: അസ്ലു ഫോർ എവർ ക്ലബ് ചാന്പ്യൻമാർ
1579433
Monday, July 28, 2025 5:05 AM IST
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന പുരുഷ വിഭാഗം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആലുവ യുസി കോളജിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ആലുവ അസ്ലു ഫോർ എവർ ക്ലബ് കിരീടം നിലനിർത്തി. തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവന്റ് ക്ലബിനാണ് മൂന്നാം സ്ഥാനം നേടി.
സംസ്ഥാന ബേസ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രത്നാകരനാണ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഫാത്തിമ സ്കൂൾ കായിക വിഭാഗം മേധാവി സിസ്റ്റർ മിനി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാഹുൽ ഹമീദ്, ജില്ലാ ബേസ്ബോൾ സെക്രട്ടറി അനീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.