ഭാരവാഹികളുടെ സ്ഥാനാരോഹണം
1579904
Wednesday, July 30, 2025 4:36 AM IST
വാഴക്കുളം: പൈനാപ്പിൾ സിറ്റി ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വാഴക്കുളം ലയണ്‍സ് ക്ലബ് ഹാളിൽ നടന്നു. ലയണ്‍സ് ക്ലബ് സിൽവർ ജൂബിലി മെമ്മോറിയൽ ഹാളിന്റെയും സേവന പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടത്തി.
മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് സേവന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.പി. പോൾ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും ഭാരവാഹികളെ ചുമതല ഏൽപ്പിക്കലും ആർ. മുരുകൻ നിർവഹിച്ചു.
സേവന പദ്ധതികളുടെ ഭാഗമായി രണ്ടു സ്കൂളുകൾക്ക് സാനിറ്ററി നാപ്കിൻ ഡിസ്പോസൽ മെഷീൻ നൽകി. കൂടാതെ ലിറ്റിൽ തെരേസാസ് സ്കൂളിലെ ഒരു വിദ്യാർഥിക്ക് പഠനസഹായവും നൽകും. വീട് ഇല്ലാത്ത രണ്ടു കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകും.
വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്ററുമായി സഹകരിക്കും. പുതിയ ഭാരവാഹികളായി കെ.പി. പോൾ (പ്രസിഡന്റ്), സുനിൽ സെബാസ്റ്റ്യൻ (സെക്രട്ടറി), റെജി മാത്യു (ട്രഷറർ), സിജി എം. കണ്ണിക്കാട്ട്, ടി. ബിജുമോൻ, നോബിൾ ജോണ്‍, ജോളി ജോർജ്, ജോസഫ് ടി. മൂലയിൽ, ജോജി ജോർജ്, കെ.എം. സെബാസ്റ്റ്യൻ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.