ക്രൈസ്തവര്‍ക്കെതിരെ സംഘടിത ആക്രമണം: മുഹമ്മദ് ഷിയാസ്
1579897
Wednesday, July 30, 2025 4:24 AM IST
കൊച്ചി: രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ വൈറ്റില ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റില ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഒഡീഷ, യുപി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദികര്‍ക്കും നേരെ നിരന്തരം അക്രമ പരമ്പരകള്‍ അരങ്ങേറുകയാണ്. ഈ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റണി പൈനുതറ അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, എന്‍.വേണുഗോപാല്‍, ചാള്‍സ് ഡയസ്, ജോസഫ് അലക്സ്, വി.കെ. മിനിമോള്‍, ജോഷി പള്ളന്‍, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.