രാമമംഗലം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1579911
Wednesday, July 30, 2025 4:36 AM IST
പിറവം: രാമമംഗലം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും തുടർന്ന് ഉപരോധ സമരവും നടത്തി.
സർക്കാർ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, റോഡ് വികസനത്തിന് അനുവദിച്ച തുകയ്ക്ക് സ്വകാര്യവഴി നിർമിച്ചത് വിജിലൻസ് അന്വേഷിക്കുക, തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ ഷെൽട്ടർ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഉപരോധ സമരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു.