ഫാക്കല്‍റ്റി ട്രെയിനിംഗ് പ്രോഗ്രാം നടത്തി
1580070
Thursday, July 31, 2025 5:00 AM IST
കൊച്ചി: സെന്റ് തെരേസാസ് കോളജ് അധ്യാപകര്‍ക്കായി കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാക്കല്‍റ്റി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളജ് ആര്‍ട്സ് ഓഡിറ്റോറിയത്തില്‍ "ലഹരി രഹിത സമൂഹ സൃഷ്ടി' എന്ന വിഷയത്തില്‍ സെല്‍ഫ് ഫിനാന്‍സ് വിഭാഗം അധ്യാപകര്‍ക്കായി കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.എച്ച്. ഇബ്രാഹിം, റഗുലര്‍ ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം അധ്യാപകര്‍ക്കായി ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രിന്‍സിപ്പൽ ഡോ. അനു ജോസഫ് (ചെയര്മാന്, സിപിജി), ഡയറക്ടര്‍മാരായ സിസ്റ്റര്‍ ഫ്രാന്‍സിസ് ആന്‍, സിസ്റ്റര്‍ ടെസ, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ ഡോ. കെ.വി. സെലീന, സബ്. ലെഫ്. ലിസി ജോസ്, ഡോ. ആന്‍ തോമസ് കിരിയാന്തന്‍, ഡോ. ജെന്‍സി ട്രീസ, സോണിയ മരിയ ലോബോ, എലിസബത്ത് ഏബ്രഹാം, ഡോ. അന്നു രാജു, എസ്ഐ ബാബു പി. ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.