ജിടെക് മാരത്തണ്‍ 2026: ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസ് വേദിയാകും
1579915
Wednesday, July 30, 2025 4:47 AM IST
കൊച്ചി: ലഹരിക്കെതിരെ കേരളത്തിലെ ഐടി സമൂഹം നടത്തുന്ന ഏറ്റവും വലിയ പ്രചാരണ പരിപാടിയായ ജിടെക് മാരത്തണ്‍ 2026 ഫെബ്രുവരി 15ന് കൊച്ചി ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ നടക്കും. പരിപാടിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ജിടെക് ചെയര്‍മാനും ഐബിഎസ് സ്ഥാപകനുമായ വി.കെ. മാത്യൂസ് നിര്‍വഹിച്ചു.
കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ആണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 10,000 പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 21.1 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ ഓട്ടം, ആറ് കിലോമീറ്റർ ഓട്ടം, മൂന്നു കിലോമീറ്റർ ഫണ്‍ റണ്‍ എന്നിവയാണ് ജിടെക് മാരത്തണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.