ഇൻഫോപാർക്കിലെ വനിതാ ടോയ്ലറ്റിൽ ഒളിക്കാമറ; പ്രതി ഒളിവിൽ
1580088
Thursday, July 31, 2025 5:19 AM IST
കാക്കനാട്: ഇൻഫോപാർക്കിലെ കോമൺ ടോയ്ലറ്റ് ഏരിയയിലെ വനിതകളുടെ ശുചിമുറിയിൽ ഒളിക്കാമറവച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു.
ഇയാൾ ഒളിവിലായതിനാൽ പിടികൂടാനായിട്ടില്ല. പബ്ലിക് ടോയ്ലറ്റിലാണ് ഒളിക്കാമറ കണ്ടെത്തിയതെന്നും ഐടി കമ്പനികളിലൊന്നിന്റെ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയതെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഇൻഫോപാർക്ക് സിഐ സജീവ്കുമാർ പറഞ്ഞു.
പ്രതി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയിട്ട് എത്ര നാളായി എന്നതടക്കം പരിശോധിക്കുമെന്നും സിഐ അറിയിച്ചു.