ദേശീയപാത 66: പ്രോജക്ട് ഡയറക്ടർ സന്ദർശിച്ചു
1579643
Tuesday, July 29, 2025 3:34 AM IST
പറവൂർ: കുണ്ടും കുഴിയുമായതിനെ തുടർന്ന് ഗതാഗതം ദുഷ്കരമായ ദേശീയപാതയിലെ മുനമ്പം കവലയിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പറവൂർ പാലം മുതൽ മൂത്തകുന്നം വരെയുള്ള റോഡ് തകർന്നു തരിപ്പണമായിട്ട് നാളേറെയായി.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സർവീസ് നടത്താൻ കഴിയാതായതോടെ പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളും കുറച്ച് ദിവസം മുൻപ് മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.