ജീവിതത്തിൽ പ്രകാശം പരത്താൻ സാധിക്കണം: ശ്രേഷ്ഠ ബാവ
1579421
Monday, July 28, 2025 4:53 AM IST
കോലഞ്ചേരി: വിശുദ്ധരുടെ ജീവിത വഴികൾ സ്വാംശീകരിച്ചു ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ് കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ തോമസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ രജത ജൂബിലി ശ്രാദ്ധപ്പെരുന്നാളും വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചന്റെ 127-ാം ശ്രാദ്ധവും സംയുക്തമായി കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.
ശ്രാദ്ധപ്പെരുനാളിനോട് അനുബന്ധിച്ച് മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ അഫ്രേം, ഐസക് മാർ ഒസ്താത്തിയാസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.