വിജിലൻസ് അന്വേഷണത്തിന് പുല്ലുവില : ആലുവ നഗരസഭയിൽ വീണ്ടും മുൻകൂർ അനുമതികൾ
1579432
Monday, July 28, 2025 5:05 AM IST
ആലുവ: തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ആലുവ നഗരസഭയിൽ ധനവിനിയോഗത്തിന് മുൻകൂർ അനുമതി നൽകുന്നതായി പരാതി. ആറോളം മുൻകൂർ അനുമതികൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് പാസാക്കിയതായാണ് ആരോപണം.
ആലുവ നഗരസഭയിൽ 26 ലക്ഷം രൂപ വരെ നിയമം ലംഘിച്ച് അനുവദിക്കുന്നതായും പിന്നിട് കൗൺസിലിൽ പാസാക്കിയെടുക്കുന്നതുമായി ബിജെപിയാണ് പരാതിപ്പെട്ടത്. ഇതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിജിലൻസ് ഓഫീസർ അന്വേഷണം നടത്തിതിയിരുന്നു.
എന്നാൽ ജോയിന്റ് ഡയറക്ടറുടെ കർശന നിർദേശങ്ങൾക്ക് പുല്ലു വില നൽകി വീണ്ടും മുൻകൂർ അനുമതി നൽകുന്നതായാണ് പരാതി. നിയമ ലംഘനങ്ങൾ ചൂണ്ടികാണിക്കേണ്ട സെക്രട്ടറിയുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാവുന്നതെന്നും തുടർ പരാതികൾ നൽകുമെന്നും കൗൺസിലർ എൻ. ശ്രീകാന്ത് പറഞ്ഞു.