ബാലാമണിയമ്മ സ്മൃതിയും കവിയരങ്ങും
1580681
Saturday, August 2, 2025 5:07 AM IST
കൊച്ചി:പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലാമണിയമ്മ സ്മൃതിയും കവിയരങ്ങും സംഘടിപ്പിച്ചു.എഴുത്തുകാരി സിസ്റ്റര്‍ ഡോ. തെരേസ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാതൃസ്നേഹത്തിന്റെ കവിതകള്‍ ലളിതമായ ഭാഷയിലൂടെ മലയാള മനസ്സിലേക്ക് സന്നിവേശിപ്പിച്ച ബാലാമണിയമ്മ മലയാളഭാഷയുടെ അമ്മയാണെന്ന് അവർ പറഞ്ഞു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. സെന്‍ജോ ജോര്‍ജ്, രമ്യവ്യാസ്, ഡോ. ബിജു എരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കവിയരങ്ങില്‍ ഷാജു കുളത്തുവയല്‍, അക്ബര്‍ ഇടപ്പള്ളി, ഷീജ പടിപ്പുരക്കല്‍, നൂറുല്‍ അമീന്, ഷാലന് വള്ളുവശേരി, ശിവന് വട്ടേക്കുന്നം, പത്മകുമാര്‍ സലിം റഹ്മാന്, നോര്‍ബര്‍ട്ട് അടിമുറി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.