പ്രത്യാശ മാതാവിന്റെ പള്ളി ചരിത്ര സ്മാരകമാകും
1580419
Friday, August 1, 2025 4:47 AM IST
വൈപ്പിൻ: പോർച്ചുഗീസ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഫോർട്ട് വൈപ്പിനിലെ പ്രത്യാശ മാതാവിന്റെ പള്ളി ഉടൻ ചരിത്രസ്മാരകമായി സർക്കാർ പ്രഖ്യാപിക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. 1605ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച പള്ളിയാണിത്.
പള്ളിയിലെ പല ആരാധന വസ്തുക്കളും പോർച്ചുഗീസ് കാലത്തുള്ളവയാണ്. ഇവയിൽ സുപ്രധാനമായ ഒന്നാണ് ‘എച്ചേ ഹോമോ’ എന്ന് അറിയപ്പെടുന്ന പീഡിതനായ ക്രിസ്തുവിന്റെ ശില്പം. പോർച്ചുഗീസ് ഭാഷാ ബന്ധമുള്ള ‘പോർച്ചുഗീസ് ക്രിയോൾ' പാട്ടുകളായും പ്രാർഥനകളായും നിലനിൽക്കുന്ന പൈതൃക സമൂഹം ഫോർട്ടു വൈപ്പിനിൽ ഇപ്പോഴുമുണ്ട്.
ഇതെല്ലാം പരിഗണിച്ച് പള്ളിയെ ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് നിവേദനം നൽകിയിരുന്നതായി എംഎൽഎ അറിയിച്ചു.