ആടിപ്പാടി വയോജനങ്ങൾ : ശ്രദ്ധേയമായി ബ്ലോക്ക് പഞ്ചായത്ത് വയോജനകലാമേള
1580432
Friday, August 1, 2025 5:00 AM IST
കോതമംഗലം: ആദിവാസിനൃത്തവും ഒപ്പനയും മാർഗംകളിയും നൃത്തവും നാടൻപാട്ടുകളും കഥാപ്രസംഗവുമൊക്കെയായി 70 പിന്നിട്ട വയോജനങ്ങൾ വേദി കൈയടക്കി. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജന കലാമേള- വർണച്ചിറകിലാണ് പത്തുപഞ്ചായത്തുകളിൽ നിന്നായി എത്തിയ അഞ്ഞൂറിൽപരം വരുന്ന വയോജനങ്ങളുടെ ശ്രദ്ധേയ പ്രകടനം. 85 ടീമുകളാണ് പരിപാടിയുമായി രംഗത്തെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യൻ, ജിജി ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബിന്ദു ശശി, ആശ ജിമ്മി,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസമോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, പി.എം കണ്ണൻ, റ്റി.കെ കുഞ്ഞുമോൻ, ലിസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.