മെറിറ്റ് ഡേ ആഘോഷിച്ചു
1580689
Saturday, August 2, 2025 5:07 AM IST
കോതമംഗലം: ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂളിൽ 2024-25 അധ്യാന വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു. പഠന പ്രവർത്തനങ്ങളിൽ മികവു കാട്ടിയ കുട്ടിളെ അവാർഡുകൾ നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.ജെ. ജിപ്സൺ അധ്യക്ഷത വഹിച്ചു.
എംസിബിഎസ് കലാസദൻ ഡയറക്ടർ ഫാ. ജോൺപോൾ തെക്കുംചേരിക്കുന്നേൽ അവാർഡ് നൽകി. സ്കൂൾ മാനേജർ ഫാ. ജിപ്സൺ കോളാട്ടുകുടി മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.