ചോറ്റാനിക്കര മേൽശാന്തിമാർ
1580676
Saturday, August 2, 2025 4:47 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിലെ പുതിയ മേൽശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ തൃശൂർ നെല്ലായി നന്തിക്കര നടുവത്തുമന എൻ.വി. കൃഷ്ണൻ നമ്പൂതിരിയെയും, പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാഞ്ഞൂർ ചേലപ്പറമ്പത്തുമന സി.എൽ. സതീഷ് നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇവർ ഓരോ മാസവും ഇടവിട്ട് മേൽശാന്തിയായും,കീഴ്ശാന്തിയായും പുറപ്പെടാ ശാന്തിമാരായി പ്രവർത്തിക്കും.
കീഴ്ക്കാവ് ക്ഷേത്രത്തിൽ എൻ.വി.കൃഷ്ണദാസ്, ശിവക്ഷേത്രത്തിൽ കെ. വിജയരാജ്, ശാസ്താ ക്ഷേത്രത്തിൽ എ.എസ്. പ്രവീൺ എന്നിവരെയും തെരഞ്ഞെടുത്തു. തന്ത്രി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാട് നറുക്കെടുപ്പിന് നേതൃത്വം നൽകി. ചിങ്ങം ഒന്നിന് പുതിയ ശാന്തിമാർ ചുമതലയേൽക്കും.