പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ മരങ്ങൾ അപകടാവസ്ഥയിൽ
1580687
Saturday, August 2, 2025 5:07 AM IST
കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി പരാതി. നൂറ് കണക്കിനാളുകൾ ദിവസേന വന്നുപോകുന്ന സർക്കാർ ഓഫീസ് വളപ്പിലാണ് രണ്ട് വൻ മരങ്ങൾ ഉണങ്ങി വീഴാറായി നിൽക്കുന്നത്.
രജിസ്ട്രാർ ഓഫീസിൽ വരുന്നയാളുകളുടെ വാഹനങ്ങൾ ഇതിനടിയിലാണ് പാർക്ക് ചെയ്ത് വരുന്നത്. ടോക്കൺ സമ്പ്രദായത്തിൽ ആയതിനാലും മഴക്കാലമായതിനാലും പലപ്പോഴും ഓഫീസിൽ വരുന്നയാളുകൾ സ്വന്തം വാഹനത്തിൽ വിശ്രമിക്കുന്നത് ഇവിടെ പതിവാണ്.