അഭിഭാഷകര്‍ പ്രതിഷേധിച്ചു
1580427
Friday, August 1, 2025 5:00 AM IST
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതതിനെതിരെ അഭിഭാഷകര്‍ എറണാകുളം ജില്ലാ കോടതിയില്‍ പ്രതിഷേധിച്ചു.
ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് എറണാകുളം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ടി.പി. രമേശ് ഉദ്ഘാടനം ചെയ്തു.
ദിനേശ് മാത്യു മുരിക്കന്‍ അധ്യക്ഷത വഹിച്ചു. മനു റോയ്, മായാ കൃഷ്ണന്, ടി. സുജ എന്നിവര്‍ പ്രസംഗിച്ചു.