ബയോമൈനിംഗ്: മേയര്‍ക്ക് കത്ത് നല്കി യുഡിഎഫ്
1580412
Friday, August 1, 2025 4:19 AM IST
കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് കരാര്‍ കമ്പനിക്ക് കാലാവധി നീട്ടി നല്കുമ്പോള് ഉയര്‍ന്ന തുകയില്‍ ആനുപാതികമായ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സില്‍മാര്‍ മേയര്‍ക്കും സെക്രട്ടറിക്കും കത്ത് നല്കി. പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാതെ കരാര്‍ നല്‍കിയതിനാലാണ് 9.48 കോടിയുടെ അധികച്ചെലവുണ്ടായത്.
16 മാസം എന്നത് കരാര്‍ നല്കുന്ന ഘട്ടത്തില്‍ തന്നെ 28 മാസമായി നിശ്ചയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാലാവധി നീട്ടി നല്കുമ്പോള് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ കത്തില്‍ പറയുന്നു.