കാല്‍നാട്ടുകര്‍മം നടത്തി
1580685
Saturday, August 2, 2025 5:07 AM IST
നാകപ്പുഴ: നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം വികാരി ഫാ. പോള്‍ നെടുംപുറത്ത് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് കല്ലറക്കല്‍, കൈക്കാരന്മാരായ ബിജു കൊമ്പനാത്തോട്ടം, ബെന്നി കളപ്പുര, സിസ്റ്റേഴ്സ്, വിവിധ കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കോതമംഗലം രൂപതയിലെ എല്ലാ ഫൊറോനാകളുടെയും നേതൃത്വത്തില്‍ നാഗപ്പുഴ ഇടവകയിലേക്ക് നടത്തുന്ന തീര്‍ഥാടനം 30ന് വൈകുന്നേരം നാലോടെ പള്ളി അങ്കണത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും.