സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന പുറമ്പോക്ക് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുത്ത് കോടതി
1580663
Saturday, August 2, 2025 4:37 AM IST
പറവൂർ: സ്വകാര്യ വ്യക്തിയും കുടുംബവും അനധികൃതമായി വർഷങ്ങളോളം കൈവശം വച്ചിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുത്ത് പറവൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജി എം.പി. ജയരാജ് ഉത്തരവിട്ടു.
കുന്നത്തുനാട് താലൂക്ക് കൊമ്പനാട് വില്ലേജിൽ കോട്ടപ്പാറയിൽ 40 ഏക്കർ 77 സെന്റ് 84 ചതുരശ്ര മീറ്റർ ഭൂമിയാണ് സർക്കാർ തിരിച്ചുപിടിച്ചത്. മഴുവന്നൂർ മാടപ്പറമ്പിൽ മാത്യു തരകനും കുടുംബവും ഭൂമി അനധികൃതമായി കൈവശം വച്ച് ഉപയോഗിക്കുകയും ആദായമെടുക്കുകയുമായിരുന്നു.
ഇതിനെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. സർക്കാരിനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ എൻ.കെ. ഹരി ഹാജരായി.