കന്യാസ്ത്രീകളുടെ അറസ്റ്റ് : ഉദയംപേരൂരിൽ കോൺഗ്രസ് പ്രതിഷേധം
1580678
Saturday, August 2, 2025 4:47 AM IST
ഉദയംപേരൂർ: ഛത്തീസ്ഗഡിൽ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തെക്കൻ പറവൂർ അങ്ങാടിയിൽ പ്രതിഷേധ ജനകീയ സദസ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കമൽ അധ്യക്ഷത വഹിച്ചു. ജോഷി പരിങ്ങനത്ത്, ജോൺ ജേക്കബ്, ജൂബൻ ജോൺ, എം.എൽ. സുരേഷ്, സാജു പൊങ്ങലായി, ടി.വി.ഗോപിദാസ്, ഇ.എസ്.ജയകുമാർ, കെ.മനോജ്, ബാരിഷ് വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.