ആദരവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
1580686
Saturday, August 2, 2025 5:07 AM IST
കോതമംഗലം: വിവിധ കായിക വിഭാഗത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവരെ ഉന്നത മത്സരങ്ങളിൽ വിജയം വരിക്കാൻ എല്ലാതലത്തിലും പ്രോത്സാഹനം നൽകുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
40 വയസിനു മുകളിലും 100 കിലോ തൂക്കത്തിന് താഴെയുമുള്ള പുരുഷന്മാർക്കായി തൃശൂരിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കീരംപാറ പഞ്ചായത്തിലെ ചെങ്കര സ്വദേശി തൊണ്ടുങ്കൽ സിജു ഏലിയാസിന് യുഡിഎഫ് ചെങ്കര മേഖല കമ്മറ്റി നൽകിയ ആദരവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ദേശീയതലത്തിൽ മൂന്നാംസ്ഥാനം നേടിയ സിജു ഏലിയാസ് ഏഷ്യൻ ലെവൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. വാർഡ് മെന്പർ ബേസിൽ ബേബി അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, വൈസ് പ്രസിഡന്റ് റീന റോജോ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ്, യുഡിഎഫ് മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴത്ത്,
കൺവീനർ ബിനോയി സി. പുല്ലൻ, സെക്രട്ടറി ജോജി മുക്കാലി വീട്ടിൽ റീന ജോഷി, പി.റ്റി.സിബി, വി.ജെ. മത്തായിക്കുഞ്ഞ്, റോയി ഓടക്കൽ, മത്തൻ കരിയിലപ്പാറ, ഏലിയാസ് തൊണ്ടുങ്കൽ, തങ്കച്ചൻ പുള്ളമംഗലം, പൗലോസ് തൊണ്ടുങ്കൽ, റീജ സിജു എന്നിവർ പ്രസംഗിച്ചു.