എംഡിഎംഎയുമായി മൂന്നു പേര് പിടിയില്‍
1580416
Friday, August 1, 2025 4:47 AM IST
കൊച്ചി: നഗരത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നു പേരെ പോലീസ് പിടികൂടി. പള്ളുരുത്തി ചിറക്കല്‍ പാലത്തിന് സമീപം ആഷ്നാ മന്‍സിലില്‍ പി.എം. ഷമീര്‍ (49), കലൂര്‍ ചീനിപ്പറമ്പില്‍ വീട്ടില്‍ സോണി ജിന്നസ് (24), കലൂര്‍ വാതിയാര്പറമ്പില് വീട്ടില്‍ വി.ബി. സനല്‍ എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്. ഷമീറിനെ തൃക്കാക്കര വാഴക്കാല ഭാഗത്ത് നിന്നാണ് പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്ന് 22.71 ഗ്രാം എംഡിഎംഎയും 92,500 രൂപയും പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ വേറെ മൂന്നു മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി ബ്സ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് സോണിയെയും സനലിനെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് 2.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.