പറവൂർ-വൈപ്പിൻ മേഖലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി; ജനം വലഞ്ഞു
1580670
Saturday, August 2, 2025 4:47 AM IST
പറവൂർ: പറവൂർ-വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകൾ ഇന്നലെ നടത്തിയ സൂചനാ പണിമുടക്കിൽ ജനം വലഞ്ഞു. തകർന്ന ദേശീയപാത നന്നാക്കാത്തതിൽ പ്രതിഷേധിച്ചും ഗോശ്രീ മൂന്നാം പാലം തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. 250 ഓളം ഓർഡിനറി ബസുകൾ ഓടിയില്ല. രാവിലെ ഏതാനും സ്വകാര്യ ലിമിറ്റഡ് ബസുകൾ ഓടിയിരുന്നു.
കെഎസ്ആർടിസി ബസുകളിൽ തിരക്ക് അനുഭവപ്പെട്ടു. ദേശീയപാത നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഏഴു മുതൽ മൂത്തകുന്നം പറവൂർ ഇടപ്പള്ളി റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സമരം ഒഴിവാക്കാൻ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സമരക്കാ രോട് ആവശ്യപ്പെട്ടിട്ടുണ്ട്.