കാർബോറാണ്ടം സ്ഫോടനം: നഷ്ടപരിഹാര ചർച്ച അഞ്ചിന്
1580414
Friday, August 1, 2025 4:19 AM IST
കളമശേരി: 2024 ജൂണിൽ കളമശേരി വട്ടേക്കുന്നം കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ അഞ്ചിന് നഷ്ടപരിഹാര ചർച്ച നടക്കും.
പത്തടിപ്പാടം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ രാവിലെ 9.30ന് നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ, നഗരസഭാ അധ്യക്ഷ, സെക്രട്ടറി, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റവന്യു ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിരുന്നു.