ഡോ. വര്‍ഗീസ് മൂലന് സ്വീകരണം
1579407
Monday, July 28, 2025 4:37 AM IST
അങ്കമാലി: ആന്റി കറപ്ഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായി തെരഞ്ഞെടുത്ത ഡോ. വര്‍ഗീസ് മൂലന് കല്ലുപാലം റസിഡന്റ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അങ്കമാലിയിലെ പൗരാവലി സ്വീകരണം നല്കി.ഇന്ത്യാ-കോമണ്‍വെല്‍ത്ത് ട്രേഡ് കമ്മീഷണറാണ് ഡോ. വര്‍ഗീസ് മുലന്. റോജി എം .ജോണ്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റസിഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് ജോസ് കല്ലൂക്കാരന് അധ്യക്ഷത വഹിച്ചു. റസിഡന്റ്സ് അസോ. അപ്പക്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എ. പൗലോസ്, ബെന്നി പള്ളിപാട്ട്, റീത്ത പോള്‍, ബെന്നി മൂഞ്ഞേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.