ഹേമപ്രഭാ പുരസ്കാരം ലക്ഷ്മിക്ക്
1579408
Monday, July 28, 2025 4:37 AM IST
ചെറായി: മൂന്നാമത് ഹേമപ്രഭാ കായിക പുരസ്കാരത്തിന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ എം.ബി. ലക്ഷ്മി അര്‍ഹയായി. 25,000 രൂപയും മെഡലും ആണ് പുരസ്കാരം. ചെറായി എസ്എംഎച്ച് എസിലെ റിട്ട. കായികാധ്യാപികയായ ഹേമപ്രഭ രവീന്ദ്രന്റെ സ്മരണാർഥം രൂപീകരിച്ച ട്രസ്റ്റ് ആണ് അവാർഡ് നൽകുന്നത്. നാളെ ഉച്ചയ്ക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.