മാവേലിപുരത്ത് പകൽവീട് ഒരുങ്ങുന്നു
1579409
Monday, July 28, 2025 4:37 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ മാവേലിപുരം ഡിവിഷനിൽ പ്രായമേറിയവരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് പകൽവീട് ഒരുങ്ങുന്നു. മാവേലിപുരം വാർഡിലെ പഴയ മുനിസിപ്പൽ ലൈബ്രറിയോട് ചേർന്നാണ് മന്ദിരം നിർമിക്കുന്നത്. ഉമാതോമസ് എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ്കൗൺസിലർ ഉണ്ണികാക്കനാട്, ക്ഷേമ കാര്യസ്ഥിരംസമിതി അധ്യക്ഷ സുനീറ ഫിറോസ്, കൗൺസിലർമാരായ റാഷിദ് ഉള്ളംപിള്ളി, സി.സി. വിജു, വി.ഡി. സുരേഷ്, ഷാന അബ്ദു, ഹസീന ഉമ്മർ, ഷിമി മുരളി തുടങ്ങിയവർ സംബന്ധിച്ചു.