മാതൃ-ശിശു സംരക്ഷണം: സെമിനാര്‍ നടത്തി
1579410
Monday, July 28, 2025 4:37 AM IST
കൊച്ചി: മാതൃ-ശിശു സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിന് മിഡ് ടൗണിന്റെ നേതൃത്വത്തില്‍ മാതൃത്വവും കുട്ടികളുടെ ആരോഗ്യവും എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
ഗാന്ധിനഗര്‍ ഉദയഭവന്‍ കോണ്‍വന്റ് ഹാളില്‍ നടന്ന സെമിനാര്‍ പൊന്നുരുന്നി സഹൃദയ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവയലില്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിന് മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
റോട്ടറി കൊച്ചിന് മിഡ് ടൗണിന്റെ നേതൃത്വത്തില്‍ നല്കുന്ന ഭവന നിര്‍മാണത്തിനുള്ള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ കെ. രേവതിക്ക് ഒരു ലക്ഷം രൂപയുടെ കാഷ് ചെക്ക് സമ്മാനിച്ചു.
ഉദയഭവന്‍ കോണ്‍വന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉദയ ബാൻഡിന്റെ അരങ്ങേറ്റവും ചടങ്ങില്‍ നടന്നു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവര്‍ണര്‍ രാകേഷ് രാജന്, ഉദയഭവന്‍ കോണ്‍വന്റ് മദര്‍ മൃദുല ചക്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.