കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം
1579411
Monday, July 28, 2025 4:37 AM IST
നെടുമ്പാശേരി: ചത്തീസ്ഗഡിൽ എളവൂർ സെന്റ് ആന്റണീസ് ഇടവകാംഗമായ മാളിയേക്കൽ സിസ്റ്റർ പ്രീതി മേരി, തലശേരി ഉദയഗിരി ഇടവകാംഗം സിസ്റ്റർ വന്ദന ഫ്രാൻസീസ് എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ അൽമായ മുന്നേറ്റം മൂഴിക്കുളം ഫൊറോന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫൊറോന കൺവീനരേ് എസ്.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജോണി ഭരണികുളങ്ങര,ജോയ് കുരിശിങ്കൽ, ഫ്രാൻസീസ് വടക്കൻ, സി.എം.ജോൺസൺ, മെൽവിൻ വിൽസൺ, പി.ഡി. ജോസ് , എം.ഒ. സൈമൺ, സാന്റോ പാനികുളം, എം.ജോസ് എന്നിവർ പ്രസംഗിച്ചു.